വേലിയിറക്കം: ചേറ്റുവ പുഴ പറന്പായി; മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ
1297701
Saturday, May 27, 2023 1:24 AM IST
ചേറ്റുവ: ചൂട് ശക്തമായി വേലിയിറക്കത്തിൽ ചേറ്റുവ പുഴ പറന്പായി മാറിയതു മത്സ്യബന്ധന തൊഴിലാളികളെ ദുരിതത്തിലാക്കി. പുഴയിലെ വെള്ളം വറ്റിയതുകൊണ്ട് മത്സ്യബന്ധനത്തിന് വള്ളങ്ങൾ ഇറക്കാൻ കഴിയാത്ത സാഹചര്യമാണ്. ഈ നില തുടർന്നാൽ മഴക്കാലം വന്നാൽ പുഴയ്ക്ക് ആഴം ഇല്ലാത്തതിനാൽ വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്ന് പുഴയോര നിവാസികൾ പറഞ്ഞു.
പുഴയിലെ മണ്ണും ചെളിയും നീക്കാൻ ടെൻഡർ കൊടുത്തുവെങ്കിലും നടപടിയായില്ല. പുഴയിൽ എത്തുന്ന മാലിന്യങ്ങളും മണ്ണും ചെളിയും നീക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.