20 വിധവകൾക്ക് സാന്പത്തിക സഹായം നൽകി
1297700
Saturday, May 27, 2023 1:24 AM IST
എരുമപ്പെട്ടി: നെല്ലുവായ് ധന്വന്തരി ആയൂർവേദ ഭവൻ ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി 20 വിധവകൾക്ക് സാന്പത്തിക സഹായം നൽകി. ധന്വന്തരി ആയുർവേദ ഭവൻ മാനേജിംഗ് ഡയറക്ടർ ഡോ. സി.എം. ശ്രീകൃഷ്ണൻ സഹായധനം വിതരണം ചെയ്തു.
ഭാരവാഹികളെ തെരഞ്ഞെടുത്തു
തിരുവില്വാമല: ഒറ്റപ്പാലം കഥകളി രംഗശാലയുടെ വാർഷിക ജനറൽ ബോഡി യോഗം ചേർന്നു. ജൂണ് 25ന് കഥകളി രംഗത്തെ കലാകാരന്മാരെ പങ്കെടുപ്പിച്ച് നളചരിതം മൂന്നാം ദിവസം കഥകളി അവതരിപ്പിക്കാനും തീരുമാനിച്ചു. യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഗോപി എൻ. പൊതുവാൾ -പ്രസിഡന്റ്, കെ. രാജേഷ് -വൈസ് പ്രസിഡന്റ്, അഡ്വ. ടി. കാളിദാസ് - സെക്രട്ടറി, സദനം ജയരാജ് - ജോയിന്റ് സെക്രട്ടറി, സുഭാസ് - ട്രഷറർ.
മണ്ണെടുപ്പ് നാട്ടുകാർ തടഞ്ഞു
എരുമപ്പെട്ടി: എരുമപ്പെട്ടി പഞ്ചായത്തിന്റേയും വടക്കാഞ്ചേരി മുൻസിപ്പാലിറ്റിയുടേയും അതിർത്തി പ്രദേശമായ കോട്ടപ്പുറത്ത് നടത്തിയിരുന്ന മലയിടിച്ചുള്ള മണ്ണെടുപ്പ് നാട്ടുകാർ തടഞ്ഞു. വടക്കാഞ്ചേരി വില്ലേജിൽ ഉൾപ്പെടുന്ന പ്രദേശത്ത് നടത്തിയിരുന്ന മണ്ണെടുപ്പ് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിലാണ് തടഞ്ഞത്. എന്നാൽ ഇതിനോടകം തന്നെ ഒട്ടനവധി ലോഡ് മണ്ണ് ഇവിടെ നിന്ന് കടത്തികൊണ്ട് പോയിട്ടുണ്ട്.
അടിപിടി: പ്രതികൾ അറസ്റ്റിൽ
വടക്കാഞ്ചേരി: ബ്ലോക്ക് ഒാഫീസിനു സമീപം ഓട്ടോഗാരേജ് ഉടമയായ കുണ്ടന്നൂർ സ്വദേശി മേക്കാട്ടുകുളം വീട്ടിൽ ജോഷിയെ വർക്ക്ഷോപ്പിന് പുറത്തുവച്ച് മർദിച്ച സംഭവത്തിൽ സ്വകാര്യ ബസിലെ കണ്ടക്ടറേയും ഡ്രൈവറേയും വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ആറ്റൂർ പാറപ്പുറം കിഴക്കേപറന്പിൽ സുജിത്ത് (41), ചേലക്കര പൊന്നത്തേതിൽ സന്തോഷ് (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി സിഐ കെ. മാധവൻകുട്ടിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ ഡി.എസ്. ആനന്ദ്, കെ.ജെ. ജീജോ, അബ്ദുൾ സലീം, സജിത് മോൻ എന്നിവരുടെ സംഘമാണ് അറസ്റ്റ് ചെയ്തത്.