മച്ചാട് മാമാങ്കം: കരുമത്ര ദേശക്കുതിരകളുടെ ഉയരം കൂട്ടും
1297699
Saturday, May 27, 2023 1:22 AM IST
വടക്കാഞ്ചേരി: മച്ചാട് മാമാങ്കത്തിൽ പ്രധാന പങ്കാളിദേശമായ കരുമത്ര വിഭാഗം എഴുന്നള്ളിക്കുന്ന കുതിരകളുടെ ഉയരം വർധിപ്പിക്കാൻ തീരുമാനം. താംബൂല പ്രശ്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് അടുത്ത വർഷത്തെ മച്ചാട് മാമാങ്കത്തിൽ ഉയരം വർധിപ്പിച്ച കുതിരയെ എഴുന്നള്ളിപ്പിക്കാൻ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി താംബൂല പ്രശ്ന പരിഹാര കർമങ്ങൾ ഇന്നലെയും ഇന്നുമായും ദേശക്കമ്മിറ്റി ഓഫീസിൽ നടക്കും. കോതച്ചിറ ഹരീഷ് നന്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ സുദർശന ഹോമം, തിലഹവനം, അഘോര ഹവനം, ഐക്യമത്യ സൂക്തം, മൃത്യുഞ്ജയ ഹവനം എന്നിവ നടക്കുമെന്ന് ദേശകമ്മിറ്റി ഭാരാവാഹികൾ അറിയിച്ചു.
കാറും ബൈക്കും കൂട്ടിയിടിച്ച്
യാത്രികനു പരിക്ക്
കേച്ചേരി: ചൂണ്ടൽ പുതുശേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. പീച്ചി സ്വദേശി തയ്യിൽ വീട്ടിൽ ആന്റണിയുടെ മകൻ ക്ലമന്റ് (64)നാണ് പരിക്കേറ്റത്. ഇയാളെ കേച്ചേരി ആക്ട്സ് പ്രവർത്തകർ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 6.50 ടെയായിരുന്നു അപകടം.