ഭൂമിമിത്ര പുരസ്കാരം വി.കെ. ശ്രീധരന്
1297696
Saturday, May 27, 2023 1:22 AM IST
തുന്പൂർ: ആലുവ പരിസ്ഥിതി സംരക്ഷണ സംഘം 1997 മുതൽ നല്കി വരുന്ന "ഭൂമി മിത്ര’ പുരസ്കാരത്തിന് വി.കെ. ശ്രീധരൻ അർഹനായി.
ഫലകവും പ്രശസ്തിപത്രവും 10,000 രൂപയും അടങ്ങുന്ന അവാർഡ് ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് കേരള ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസും കേരള അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂ ണലിന്റെ ചെയർമാനുമായ ജസ്റ്റിസ് സി.കെ. അബ്ദുൾ റഹിം സമ്മാനിക്കും. ആലുവ സെന്റ് സേവിയേഴ്സ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് അൻ വർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി പഠന പരിരക്ഷാ പ്രവർത്തന ങ്ങളിൽ നാലു പതിറ്റാണ്ടായി സജീവ സാന്നിധ്യമാണ് തൃശൂർ ജില്ലയിലെ അണ്ണല്ലൂർ സ്വദേശിയായ വി.കെ. ശ്രീധരൻ.