ചന്ദ്രകാന്തടീച്ചർ 31നു വിരമിക്കും
1297695
Saturday, May 27, 2023 1:22 AM IST
തൃശൂർ: മൂന്നു പതിറ്റാണ്ടിന്റെ അധ്യാപനവൃത്തിയിൽനിന്നു വിരമിക്കുന്ന നെടുപുഴ ഗവ. വനിതാ പോളിടെക്നിക് കോളജ് മുൻ പ്രിൻസിപ്പലും കളമശേരി സിറ്റർ ഡെപ്യൂട്ടി ഡയറക്ടറുമായ എസ്. ചന്ദ്രകാന്തയ്ക്കു 27 ന് "സ്നേഹായനം' എന്ന പേരിൽ യാത്രയയപ്പു നൽകും. രാവിലെ ഒമ്പതരയ്ക്കു മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.
പോളിടെക്നിക്കിലെ അടിസ്ഥാന സൗകര്യങ്ങൾ വിപുലമാക്കാനും കമ്പ്യൂട്ടർ ബ്രാഞ്ചിനു നാക് അക്രഡിറ്റേഷൻ ലഭിക്കാനും ചന്ദ്രകാന്ത ടീച്ചറുടെ കാലത്താണ് വഴിയൊരുങ്ങിയത്. അന്നാണ് കേരളത്തിലാദ്യമായി ഒരു പോളിടെക്നിക് കോളജ് ഈ ബഹുമതി നേടിയത്. വിദ്യാർഥികളുടെ സാമ്പത്തികപ്രശ്നങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇടപെടാനും പരിഹരിക്കാനും ടീച്ചർ നടത്തിയ ഇടപെടലുകൾ നിരവധി പേർക്കു തണലായിട്ടുണ്ട്.