ബംഗ്ലാദേശ് ചലച്ചിത്രോത്സവം ഇന്നു തുടങ്ങും
1297694
Saturday, May 27, 2023 1:22 AM IST
സ്വന്തം ലേഖകൻ
തൃശൂർ: ഐഎഫ്എഫ്ടി ജനസംസ്കാര ചലച്ചിത്രകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സെന്റ് തോമസ് കോളജിലെ സെന്റർ ഫോർ മീഡിയ സ്റ്റഡീസുമായി സഹകരിച്ച് നടത്തുന്ന ആറാമത് ബംഗ്ലാദേശ് ഫിലിം ഫെസ്റ്റിവൽ ഇന്നു തുടങ്ങും.
രണ്ടു ദിവസങ്ങളിലായി തൃശൂർ സെന്റ് തോമസ് കോളജ് മെഡ്ലിക്കോട്ട് ഓഡിറ്റോറിയത്തിലാണ് ചലച്ചിത്രോത്സവം. റൈഹാൻ റാഫി സംവിധാനം ചെയ്ത ദമാൽ, ജിയാസുദ്ദീൻ സലിം സംവിധാനം ചെയ്ത പാപ് പുണ്യ, മഹമ്മുദ് ദിദാർ സംവിധാനം ചെയ്ത ബ്യൂട്ടി സർക്കസ്, സൈഫുൾ ഇസ്ലാം മന്ന് സംവിധാനം ചെയ്ത പയേർ ചാപ്, മസൂദ് പഥിക്കിന്റെ മായ ദി ലോസ്റ്റ് മദർ എന്നീ അഞ്ചു സിനിമകളാണ് പ്രദർശിപ്പിക്കുക.
പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. കോർപറേഷൻ ഡെപ്യൂട്ടി മേയർ എം.എൽ. റോസി മേള ഉദ്ഘാടനം ചെയ്യും.
പ്രിൻസിപ്പൽ ഡോ.കെ.എ. മാർട്ടിൻ അധ്യക്ഷത വഹിക്കും. ഡോ. വി.എസ്. ശീതൾ, ഡോ. കെ.കെ. അബ്ദുള്ള, എ. നന്ദകുമാർ, വിജയൻ പുന്നത്തൂർ, വി.ആർ. സോമസുന്ദരൻ എന്നിവർ പങ്കെടുക്കും. തൃശൂർ കള്ളിയത്ത് സ്ക്വയറിലെ ഐഎഫ്എഫ്ടി ഓഫീസിൽ നിന്ന് പാസുകൾ ലഭിക്കും.
ഫോണ്: 9447960496, 9447991634, 9496168654