എംബിസിഎഫ് കളക്ടറേറ്റ് ധർണ 30ന്
1297691
Saturday, May 27, 2023 1:22 AM IST
തൃശൂർ: ഒഇസി വിദ്യാഭ്യാസ ആനുകൂല്യങ്ങൾ കുടിശിക തീർത്ത് മുടക്കമില്ലാതെ വിതരണം ചെയ്യുക, ഇതിനാവശ്യമായ തുക ബജറ്റിൽ വകയിരുത്തുക, ഒബിസി സമുദായങ്ങൾക്കുണ്ടായിരുന്ന പത്തുശതമാനം സംവരണം പുനസ്ഥാപിക്കുക, ഒഇസി പരിഗണനാർഹരായ 30 സമുദായങ്ങളെ പൂർണ ഒഇസി ലിസ്റ്റിൽ ഉൾപ്പെടുത്തുക, ജാതി സെൻസസ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മോസ്റ്റ് ബാക്ക്വേർഡ് കമ്യൂണിറ്റീസ് ഫെഡറേഷൻ (എംബിസിഎഫ്) 30നു കളക്ടറേറ്റ് ധർണ നടത്തും. രാവിലെ പത്തിന് പടിഞ്ഞാറെകോട്ടയിൽനിന്ന് ആരംഭിക്കുന്ന ജാഥയിൽ ആയിരംപേർ പങ്കെടുക്കും. ടി.എൻ. പ്രതാപൻ എംപി ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി പി.കെ. അശോകൻ, കെ.കെ. വിശ്വനാഥൻ, കെ.എസ്. റോഷൻ ലാൽജി, പി.ആർ. സുരേന്ദ്രൻ, കെ.കെ. മോഹനൻ എന്നിവർ പങ്കെടുത്തു.