വീട്ടിൽ നിർത്തിയിട്ട രണ്ടു കാറുകൾക്കും മൂന്നു ബൈക്കിനും തീയിട്ടു
1297690
Saturday, May 27, 2023 1:22 AM IST
പുന്നയൂർക്കുളം: വീട്ടിൽ നിർത്തിയിട്ട രണ്ടു കാറിനും മൂന്നു ബൈക്കിനും അജ്ഞാതർ തീവച്ചു നശിപ്പിച്ചു.
ചാവക്കാട് അകലാട് ഒറ്റയിനി ബീച്ച് റോഡിൽ കാട്ടപറന്പിൽ സുലൈമാന്റെ വീട്ടിലാണു സംഭവം. ഇന്നലെ പുലർച്ചെ 2.30ന് വീടിനു മുന്നിൽനിന്നു തീകത്തുന്നതു കണ്ടാണു വീട്ടുകാർ നോക്കിയത്. മഹീന്ദ്രജീപ്പ്, ലാൻസർ കാർ, മൂന്നു ബൈക്കുകൾ എന്നിവയാണ് കത്തിച്ചത്. അഞ്ചു വാഹനങ്ങളും പൂർണമായി കത്തി നശിച്ചു. വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സുലൈമാന്റെ മകളുടെ ഭർത്താവ് എടക്കഴിയൂർ സ്വദേശി കുളങ്ങര വീട്ടിൽ ജമാലുവിന്റെയും സുലൈമാന്റെ അടുത്ത ബന്ധുക്കളുടെയും പേരിലുള്ളതാണ് കത്തിനശിച്ച വാഹനങ്ങൾ. വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി.