മാള സ്വദേശി ലണ്ടനില്‍ മരിച്ച നിലയില്‍
1297488
Friday, May 26, 2023 1:20 AM IST
മാള: യു.കെയിലെ മാഞ്ചസ്റ്ററില്‍ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ മാള അഷ്ടമിച്ചിറ നീലത്തുകാട്ടിൽ സുരേഷിന്റെ മകൻ ഹരികൃഷ്ണന് (23) ആണ് മരിച്ചത്. താമസ സ്ഥലത്ത് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ എംഎസ്സി സ്ട്രക്ചറല്‍ എൻജിനീയറിംഗ്് വിദ്യാര്‍ഥിയായിരുന്ന ഹരികൃഷ്ണന് എട്ടു മാസങ്ങള്‍ക്ക് മുമ്പാണ് യുകെയില്‍ എത്തിയത്. മലയാളിയുടെ ഉടമസ്ഥതതയിലുള്ള വാടക വീട്ടില്‍ സുഹൃത്തുക്കള്‍ക്ക് ഒപ്പമാണ് താമസിച്ചിരുന്നത്.
വീട്ടുടമയെയും പോലീസിനെയും മരണ വിവരം അറിയിച്ചത് ഒപ്പം താമസിക്കുന്ന സുഹൃത്തുക്കളാണ്. തലേദിവസം രാത്രി വരെ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചിലവഴിച്ച ശേഷമാണ് ഹരികൃഷ്ണന് ഉറങ്ങാന്‍ പോയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
സഹോദരിയുടെ വിവാഹത്തിന് അടുത്ത മാസം നാട്ടിൽ വരാനിരിക്കുകയായിരുന്നു.
പോലീസ് നടപടികൾക്കു ശേഷം മൃതദേഹം നാട്ടിലെത്തിക്കും.