കണ്ടെയ്നറിനു പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു
1297487
Friday, May 26, 2023 1:20 AM IST
ഗുരുവായൂർ: റോഡ് വശത്ത് നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയ്ക്കു പിന്നിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കുന്നംകുളം ആർത്താറ്റ് പനയ്ക്കൽ പരേതരായ വിൽസണ് ജോർജിന്റെയും ബേബിയുടെയും മകൻ സജിത്ത് (മഞ്ജു-42) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി 12 ന് കോട്ടപ്പടി സെന്ററിലായിരുന്നു അപകടം. സജിത്ത് ഗുരുവായൂരിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. വണ്ടി റോഡിനടുത്തേയ്ക്ക് കയറ്റിയിട്ടിരുന്നതായി പറയുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
അമേരിക്കയിൽ ന്യൂയോർക്ക് സിറ്റിയിലെ ക്രീംഡോർ സൈക്യാട്രിക് സെന്ററിലാണ് സജിത്ത് ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം അമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ നാട്ടിലെത്തിയതായിരുന്നു.
ഭാര്യ: ഷൈൻ. മക്കൾ: എമ്മ, എമിലി, ഏയ്ഞ്ചൽ, ഏബൽ. സംസ്കാരം പിന്നീട്.