ഓഫീസ് തുറന്നു
1297427
Friday, May 26, 2023 12:48 AM IST
പറപ്പൂർ: സെന്റ് ജോണ്‍സ് എൽപി വിഭാഗം നൂറ്റന്പതാം വർഷത്തിലേക്കും ഹൈസ്കൂൾ വിഭാഗം നൂറാം വർഷത്തിലേക്കും പ്രവേശിക്കുന്നു. ജൂബിലിയുടെ ഭാഗമായി ഒരു വർഷം നീളുന്ന ആഘോഷങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ജൂബിലിയാഘോഷങ്ങളുടെ സംഘാടക സമിതി യോഗം പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സെബി പുത്തൂർ അധ്യക്ഷത വഹിച്ചു. തൃശൂർ വെസ്റ്റ് എഇഒ പി.ജെ. ബിജു, വാർഡ് മെന്പർ ഷീന വിൽസണ്‍, വിദ്യാഭ്യാസ ഉപദേശക സമിതി കണ്‍വീനർ ബാബു ജോസ്, പ്രിൻസിപ്പൽ ഡെൻസി ജോണ്‍, പ്രധാന അധ്യാപിക ലേഖ ഡേവീസ്, എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് ഇ.ജെ. ലീന തുടങ്ങിയവർ സംസാരിച്ചു.