ഉദ്ഘാടനം യുഡിഎഫ് ബഹിഷ്കരിക്കും
1297425
Friday, May 26, 2023 12:48 AM IST
ചാവക്കാട്: നഗരസഭയുടെ നേതൃത്വത്തിൽ നാളെ നടക്കുന്ന ബ്ലാങ്ങാട് ജിഎഫ് യുപി സ്കൂൾ ആധുനിക കെട്ടിട ഉദ്ഘാടനം യുഡിഎഫ് ബഹിഷ്കരിക്കും. ഉദ്ഘാടന ചടങ്ങിൽ യുഡിഎഫ് കൗണ്‍സിലർമാർക്ക് പരിഗണന നൽകാത്തതിൽ പ്രതിഷേധിച്ച് കൗണ്‍സിലർമാർ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ചാവക്കാട് നഗരസഭ പ്രതിപക്ഷനേതാവ് കെ.വി. സത്താർ അറിയിച്ചു.
മന്ത്രി കെ. രാധാകൃഷ്ണൻ ബ്ലാങ്ങാട് ജിഎഫ് യുപി സ്കൂൾ കെട്ടിടം നാളെ രാത്രി ഏഴുമണിക്കാണ് ഉദ്ഘാടനം ചെയ്യുന്നത്. എൻ.കെ. അക്ബർ എംഎൽഎ, മുൻ എംഎൽഎ കെ.വി. അബ്ദുൽ ഖാദർ, നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.