ബൈബിൾ സംഗീതോത്സവം
1297424
Friday, May 26, 2023 12:48 AM IST
തൃശൂർ: കേരളത്തിലാദ്യമായി വിയ്യൂർ നിത്യസഹായമാത പള്ളിയങ്കണത്തിൽ ബൈബിൾ സംഗീതോത്സവം നടക്കും. 28ന് ഉച്ചകഴിഞ്ഞ് രണ്ടുമുതൽ രാത്രി 8.30 വരെ നടക്കുന്ന സംഗീതോത്സവം സംഗീതസംവിധായകൻ ഒൗസേപ്പച്ചൻ ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജ് പ്രഫ. വി.ടി. സുനിൽ മുഖ്യാഥിതിയാകും. എം.ബി. മണി, ഫാ.പോൾ പൂവത്തിങ്കൽ സിഎംഐ, ബിനു ചാക്കോ, ഫാ. ആൻജോ പുത്തൂർ സിഎംഐ, ഫാ. ജെറിൻ വലിയപറന്പിൽ എംസിബിഎസ്, സിസ്റ്റർ. ലിനറ്റ് ആന്റണി എസ്കെഡി, സിസ്റ്റർ ജൂലി തെരേസ് സിഎസ്എൻ, കെ.ജെ. ബേബി, ജെ.ജോണ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് വികാരി ഫാ. ജോയ് അടന്പുകുളം അറിയിച്ചു.