വാഹനാപകടങ്ങളില്‍ പരിക്ക്
1297422
Friday, May 26, 2023 12:47 AM IST
വഴിയാത്രികയ്ക്കു
പരിക്ക്
കൈപ്പറന്പ്: മുണ്ടൂർ സെന്ററിൽ ഇന്നലെ രാവിലെ പത്തിനു ബൈക്കിടിച്ചു വഴിയാത്രികയ്ക്കു പരിക്ക്. ചൂരക്കാട്ടുകര സ്വദേശി ചുള്ളിവളപ്പിൽ നന്ദകുമാറിന്റെ ഭാര്യ ഭാരതി(54)ക്കാണു പരിക്ക്. ഇവരെ കേച്ചേരി ആക്ട്സ് പ്രവർത്തകർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടുപേർക്ക്
പരിക്ക്
പറപ്പൂർ: പറപ്പൂർ സെന്ററിൽ കാറും ബൈക്കും കൂട്ടിയിടിച്ചു വയോധികയ്ക്കു പരിക്ക്. ബൈക്ക് യാത്രികരായ പാവറട്ടി സ്വദേശി പണിക്കൽ രാജൻ (62), എടക്കാട് ഷാജി (55) എന്നിവർക്കാണ് പരിക്ക്. പറപ്പൂർ ആക്ട്സ് പ്രവർത്തകർ ഇരുവരെയും മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദമ്പതികള്‍ക്ക്
പരിക്ക്
ചിറ്റിലപ്പിള്ളി: പ്ലാവിൻ ചുവടിനു സമീപം നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ച് ഉൗരകം സ്വദേശികളായ ദന്പതികൾക്കു പരിക്ക്. നാലുപുരയ്ക്കൽ ഗോപി (65), ഭാര്യ പ്രേമ (59) എന്നിവർക്കാണു പരിക്ക്. ഇരുവരെയും പറപ്പൂർ ആക്ട്സ് പ്രവർത്തകർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് അപകടം.