അനധികൃത കളിമണ്ണ് കടത്തെന്ന് പരാതി
1297420
Friday, May 26, 2023 12:47 AM IST
വേലൂർ: വേലൂർ, എരുമപ്പെട്ടി പഞ്ചായത്ത് അതിർത്തിയിലെ തോന്നലൂർ, കരിയന്നൂർ, ഭാഗങ്ങളിലെ കുണ്ട് തോട്ടിൽ നിന്നും അനധികൃതമായി കളിമണ്ണ് കുഴിച്ചെടുത്ത് ചാക്കുകളിൽ ആക്കി വാഹനങ്ങളിൽ കടത്തുന്നതായി നാട്ടുകാർ പരാതി പറയുന്നു. വെള്ളമുള്ളപ്പോൾ കുട്ടികൾ ഉൾപ്പെടെയുള്ള പ്രദേശവാസികൾ കുളിക്കുവാനും മറ്റുമായി ഈ പ്രദേശങ്ങളിൽ ഇറങ്ങിവരാറുണ്ട്. തോട്ടിന് സമീപമുള്ള തടയണയിലെ ഈ വലിയ കുഴികളിൽ അപകടം ഉണ്ടാകുവാൻ സാധ്യത ഉള്ളതുകൊണ്ട് അധികൃതർ എത്രയും പെട്ടെന്ന് ഈ കുഴികൾ മൂടുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.