വന്ദേ ഭാരത് ട്രെയിന്‍ മോഡലില്‍ സ്കൂള്‍
1297419
Friday, May 26, 2023 12:47 AM IST
പുന്നംപറന്പ്: സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ തെക്കുംകര പഞ്ചായത്തിലെ മണലിത്തറ ജനകീയ വിദ്യാലയം കുട്ടികളെ ആകർഷിക്കാൻ അണി ഞ്ഞൊരുങ്ങി.
മച്ചാടിന്റെ കലാകാരൻ ഷാജു കുറ്റിക്കാടൻ വരച്ച വന്ദേഭാരത് ട്രെയിനിന്റെ ചിത്രമാണ് സ്കൂൾ കെട്ടിടത്തിന്റെ ചുമർ അലങ്കരിക്കു ന്നത്. ഷാജു 15 ദിവസം കൊണ്ടാണ് ട്രെയിനിന്റെ ചിത്രം പൂർത്തിയാക്കിയത്. ഇതിനുമുന്‍പും പ്രദേശത്തെ സ്കൂളുകൾ ഉൾപ്പടെ വിവിധ സ്ഥാപനങ്ങളിലും ചിത്രങ്ങൾ വരച്ച് ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. മികച്ച ഫോട്ടോ ഗ്രാഫറുമാണ് ഷാജു കുറ്റി ക്കാടൻ.
ഷാജു സംഘടിപ്പിക്കാറുള്ള ഫോട്ടോ പ്രദർശനങ്ങൾ കാണാൻ സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും നൂറുകണക്കിനു ആളുകളാണ് എത്താറുള്ളത്.
മച്ചാട് മാമാങ്കം ഉൾപ്പടെ നാട്ടിലെ ആഘോഷങ്ങളുടെ ബ്രോഷറുകളുടെ കവർ ചിത്രങ്ങൾക്ക് നിറം പകരുന്നതും ഷാജു കുറ്റിക്കാടനാണ്. ചിത്രംവരയിലും, ഫോട്ടോഗ്രഫിയിലും ഒട്ടേറെ പുരസ്കാരങ്ങൾ ഷാജു കുറ്റിക്കാടനെ തേടിയെത്തിയിട്ടുണ്ട്.