ഇടിമിന്നലിൽ വൻ നാശം
1297417
Friday, May 26, 2023 12:47 AM IST
തിരുവില്വാമല: ശക്തമായ മിന്നലിൽ വീട്ടമ്മയ്ക്ക് പരിക്ക്. അടുക്കള ഭാഗത്തെ സിമന്റ്് കട്ടിള തകർന്നു. തിരുവില്വാമല പഞ്ചായത്ത് പതിനാറാം വാർഡ് കല്ലുവെട്ടിപ്പറന്പിൽ കെ. മുരുകേശന്റെ വീട്ടിലാണ് അപകടം. ബുധനാഴ്ച വൈകിട്ട് നാലരയോടെ ഉണ്ടായ ശക്തമായ മഴയെ തുടർന്നുണ്ടായ ഇടിമിന്നലിലാണ് അപകടം.
ടേബിൾഫാൻ, സ്വിച്ച് ബോർഡുകൾ, വീടിനു പുറത്തുള്ള മീറ്റർ, മെയിൻ സ്വിച്ച് എന്നിവയെല്ലാം പൊട്ടിത്തെറിയിൽ കത്തിയമർന്നു. ടേബിൾ ഫാൻ പൊട്ടിത്തെറിച്ച് തലയ്ക്ക് പരിക്കേറ്റ മുരുകേഷിന്റെ ഭാര്യ സുമി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മുരുകേശൻ- സുമി ദന്പതികളുടെ രണ്ടുമക്കളും പ്രായമായ അച്ഛനും അമ്മയും ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നു. ഇവർ സമീപത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയതിനാൽ കൂടുതൽ അപകടമുണ്ടായില്ല.