കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി
1297415
Friday, May 26, 2023 12:47 AM IST
തൃശൂർ: ബിജെപി പട്ടികജാതി മോർച്ചയുടെ നേതൃത്വത്തിൽ തൃശൂർ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി.
പിണറായി വിജയൻ സർക്കാരിന്റെ പട്ടിക ജാതി വഞ്ചനയുടെ ഏഴാണ്ട് എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചത്. പട്ടിക ജാതി വിദ്യാർഥികളുടെ സ്റ്റൈപ്പൻഡ്, ലപ്സം ഗ്രാൻഡ് തുടങ്ങിയവ വിതരണം ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ചയും ക്രമക്കേടും നടന്നെന്നും ഭൂമി, വീട്, തൊഴിൽ നൽകുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നും യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച പട്ടികജാതി മോർച്ച റിസർച്ച് ആൻഡ് പോളിസി സെൽ സ്റ്റേറ്റ് കൺവീനർ എൻ. എം. രവി ആരോപിച്ചു.
എസ്സി മോർച്ച ജില്ലാ പ്രസിഡന്റ് വി.സി. ഷാജി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി.സി. സിജു, ഒ.പി. ഉണ്ണികൃഷ്ണൻ രാജേഷ് വെങ്കിടങ്ങി, രാധാകൃഷ്ണൻ മൺപറമ്പിൽ, ആനന്ദൻ കൊടുമ്പ്, ബിജു ചെമ്മണ്ണൂർ, സ്റ്റേറ്റ് കമ്മിറ്റിഅംഗവും കൗൺസിലറുമായ കെ.ജി. നിജി രാജൻ നല്ലകര, ചന്ദ്രൻ പച്ചാമ്പിള്ളി, ധർമ്മൻ മേപ്പറമ്പിൽ, സുരേഷ് വെന്നൂർ എന്നിവർ നേതൃത്വം നൽകി.