കെഎസ്കെടിയു സംസ്ഥാനമേഖല പ്രവർത്തകയോഗം
1297413
Friday, May 26, 2023 12:47 AM IST
തൃശൂർ: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ സംസ്ഥാനമേഖല പ്രവർത്തകയോഗം തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു.
കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ പ്രസിഡന്റ് എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ് എൻ.ആർ. ബാലൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എൻ. ചന്ദ്രൻ, കേന്ദ്രവർക്കിംഗ് കമ്മിറ്റി അംഗങ്ങളായ കോമളകുമാരി, ലളിതബാലൻ, ട്രഷറർ സി.ബി. ദേവദർശനൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.കെ. പ്രഭാകരൻ, എ.എസ്. ദിനകരൻ, വർഗീസ് കണ്ടംകുളത്തി, പി. മോഹൻദാസ്, ബി.ഡി. ദേവസി, ആർ. ചിന്നക്കുട്ടൻ, ടി. കെ. വാസു, എന്നിവർ പങ്കെടുത്തു. തൃശൂർ, എറണാകുളം, മലപ്പുറം, പാലക്കാട് ജില്ലകളിലെ ജില്ലാ കമ്മിറ്റി അംഗങ്ങളും, ഏരിയ കമ്മിറ്റി അംഗങ്ങളുമായി ആയിരത്തോളം പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.