സൗജന്യ മെഗാ തൊഴിൽ മേള
1297412
Friday, May 26, 2023 12:45 AM IST
തൃശൂർ: പ്രാഥമിക വിദ്യാഭ്യാസം മുതൽ ഉന്നത വിദ്യാഭ്യാസം വരെ നേടിയ എല്ലാവരെയും പങ്കെടുപ്പിച്ച് നടത്തുന്ന സൗജന്യ മെഗാ തൊഴിൽ മേള 28ന് മാള ഹോളി ഗ്രേസ് അക്കാദമി ഓഫ് എൻജിനിയറിംഗിൽ നടത്തും.
ഒട്ടേറെ സ്വകാര്യ കന്പനികളിലായി അയ്യായിരത്തോളം ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ നടത്തുന്നതെന്ന് സംഘാടകനായ പി.ജെ. രാമചന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു. സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, മോഡൽ കരിയർ സെന്റർ എന്നിവയുടെ സഹകരണത്തോടെയാണ് തൊഴിൽ മേള നടത്തുന്നത്. രാവിലെ ഒന്പതു മുതൽ വൈകീട്ട് നാലുവരെയാണ് മേള. മൂന്നു സെറ്റ് ബയോഡാറ്റ കൊണ്ടുവരണം. ഹോളിഗ്രേസ് അക്കാദമി അധ്യാപകൻ ജിബിൻ പ്രസാദും പത്രസമ്മേളനത്തിൽ പങ്കെടുത്തു.