വർക് ഷോപ്പ് തൊഴിലാളിയെ സ്വകാര്യബസ് ജീവനക്കാർ മർദിച്ചതായി പരാതി
1297411
Friday, May 26, 2023 12:45 AM IST
വടക്കാഞ്ചേരി: വർക് ഷോപ്പ് തൊഴിലാളിയെ സ്വകാര്യ ബസ് ജീവനക്കാർ മർദിച്ചതായി പരാതി. കുണ്ടന്നൂർ സ്വദേശിയും റോയൽ ഗ്യാരേജ് ഉടമയുമായ മേക്കാട്ടുകുളം വീട്ടിൽ ജോഷിക്കാണ് ക്രൂരമർദനമേറ്റത്. ബ്രേക്ക് ഡൗണായ ബസ് നന്നാക്കിയത് ശരിയായില്ലെന്ന് ആരോപിച്ചാണ് ബസിലെ മൂന്നു തൊഴിലാളികൾ ചേർന്ന് ജോഷിയെ മർധിച്ചതെന്ന് പറയുന്നു. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. മർദനത്തിൽ ഗുരുതര പരിക്കേറ്റ ജോഷിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദനമേറ്റ ജോഷിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വടക്കാഞ്ചേരി പോലീസ് കേസെടുത്തു.