പിഡബ്ല്യുഡി അസി.എക്സി. എൻജിനീയറെ ഉപരോധിച്ചു
1297410
Friday, May 26, 2023 12:45 AM IST
വടക്കാഞ്ചേരി: എരുമപ്പെട്ടിസ്കൂളിനു സമീപം റോഡരികിൽ സ്ഥാപിച്ച പിങ്ക് കഫേ എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവർത്തകർ ഓട്ടുപാറയിലുള്ള പിഡബ്ല്യുഡി ഓഫിസിലെത്തി അസി. എക്സി. എൻജിനീയറെ ഉപരോധിച്ചു.
എരുമപ്പെട്ടി പിഡബ്ല്യുഡിയുടെ അനുമതിയില്ലാതെയാണു കുന്നംകുളം - വടക്കാഞ്ചേരി റോഡിൽ വീതികുറഞ്ഞ സ്ഥലത്തു കുടുംബശ്രീയുടെ തൊഴിൽ സംരംഭമായ പിങ്ക് കഫേ സ്ഥാപിച്ചതെന്നു പറയുന്നു.
സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്കു പിങ്ക് കഫേ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി 88 ദിവസമായി സമരം നടത്തിവരിക യാണ്. പിഡബ്ല്യുഡിയും എരുമപ്പെട്ടി പൊലീസും പിങ്ക് കഫേമാറ്റി സ്ഥാപിക്കണം എന്നാവശ്യപ്പെട്ടിട്ടും പഞ്ചായത്തും കുടുംബശ്രീയും തയാറാകുന്നില്ലെന്നാണ് ആക്ഷേപം. ഇതിനെ തുടർന്നാണു പിഡബ്ല്യുഡി അസി. എക്സി. എൻജിനീയറെ അദ്ദേഹത്തിന്റെ ഓഫിസിൽ കോണ്‍ഗ്രസ് പ്രവർത്തകർ തടഞ്ഞുവച്ചത്. 27നു കലക്ടറുമായി ചർച്ച നടത്തി സ്കൂൾ തുറക്കുന്നതിനു മുൻപുതന്നെ പിങ്ക് കഫേ മാറ്റാമെന്ന് അസി. എക്സി. എൻജിനിയർ ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിൽ സമരം പിന്നീട് അവസാനിപ്പിക്കുകയാണെന്നു നേതാക്കൾ അറിയിച്ചു.
ഡിസിസി സെക്രട്ടറി കെ.അജിത്കുമാർ, കുന്നംകുളം ബ്ലോക്ക് പ്രസിഡന്റ് കെ.ജയശങ്കർ, യുഡിഎഫ് കുന്നംകുളം നിയോജകമ ണ്ഡലം കണ്‍വീനർ അന്പലപ്പാട് മണികണ്ഠൻ, ജിജോകുര്യൻ, എൻ.കെ.കബീർ, ഫിജോവടക്കൂട്ട്, പി.എസ്.സുനീഷ്, എം.സി.ഐജു, റീന വർഗീസ്, പി.കെ.മാധവൻ, റിജി ജോർജ്, എ.എസ്. ഹംസ, കെ.കെ.അബുബക്കർ, ടി.എൻ.നന്പീശൻ എന്നിവർ ഉപരോധ സമരത്തിനു നേതൃത്വം നൽകി.