യൂത്ത് കോണ്‍ഗ്രസ് സാംസ്കാരിക സംഗമം നാളെ
1297409
Friday, May 26, 2023 12:45 AM IST
തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സംഗമം നാളെ വൈകിട്ട് അഞ്ചിനു സംഗീത നാടക അക്കാദമിയില്‍ നടക്കും. "വെറുപ്പിന്റെ രാഷ്ട്രീയം' ചര്‍ച്ച ചെയ്യും. നിരൂപകനും പ്രഭാഷകനുമായ ഡോ. എം.എന്‍. കാരശേരി ഉദ്ഘാടനം ചെയ്യും. സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറി ഡോ. പി.വി. കൃഷ്ണന് നായര്‍ അധ്യക്ഷത വഹിക്കും.
നിരൂപകന് ബാലചന്ദ്രന് വടക്കേടത്ത്, കവി റഫീഖ് അഹമ്മദ്, കവി സി. രാവുണ്ണി, നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണന്, സാമൂഹിക പ്രവര്‍ത്തക പ്രഫ. കുസുമം ജോസഫ്, സംവിധായകനും ചിന്തകനുമായ ഡോ. കെ. ഗോപിനാഥന്, ചരിത്രകാരന് ഡോ. കെ. വിനോദ് ചന്ദ്രന് എന്നിവര്‍ പങ്കെടുക്കും.