മാടമ്പ് അനുസ്മരണവും പുരസ്കാര സമർപ്പണവും നാളെ
1297405
Friday, May 26, 2023 12:45 AM IST
തൃശൂർ: തപസ്യ കലാ സാഹിത്യ വേദിയുടെ മാടമ്പ് അനുസ്മരണവും പുരസ്കാര സമർപ്പണവും നാളെ വൈകീട്ട് അഞ്ചിനു പാറമേക്കാവ് അഗ്രശാലയിൽ നടക്കും.
നിരൂപകൻ ആഷാ മേനോൻ ഉദ്ഘാടനം നിർവഹിക്കും. രണ്ടാമത് മാടമ്പ് സ്മാരക പുരസ്കാരം സംവിധായകൻ ജയരാജിന് കൈതപ്രം ദാമോദരൻ നമ്പൂതിരി, സുരേഷ് ഗോപി, ഡോ.ചാത്തനാത്ത് അച്യുതനുണ്ണി എന്നിവർ ചേർന്ന് സമർപ്പിക്കും. 25,000 രൂപയും പ്രശസ്തിപത്രവും ശിൽപവുമടങ്ങുന്നതാണ് പുരസ്കാരം. എ.പി. അഹമ്മദ് മാടമ്പ് അനുസ്മരണ പ്രഭാഷണം നടത്തും. തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രഫ. പി.ജി. ഹരിദാസ് അധ്യക്ഷനാകും. പത്രസമ്മേളനത്തിൽ തപസ്യ സംസ്ഥാന സെക്രട്ടറി ടി.എസ്. നീലാംബരൻ, മോഹൻദാസ് പണിക്കർ, മുരളി കോളങ്ങാട്ട്, സി.ആർ.സി. മേനോൻ, രേഷ്മ സുധീഷ് എന്നിവർ പങ്കെടുത്തു.