ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Friday, May 26, 2023 12:45 AM IST
തൃശൂർ: ബി​ജെ​പി പ​ട്ടി​ക​ജാ​തി മോ​ർ​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൃ​ശൂ​ർ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ന്‍റെ പ​ട്ടി​ക ജാ​തി വ​ഞ്ച​ന​യു​ടെ ഏ​ഴാ​ണ്ട് എ​ന്ന മു​ദ്രാവാ​ക്യമു​യർ​ത്തി​യാ​ണ് പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ച​ത്. പ​ട്ടി​ക ജാ​തി വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്റ്റൈ​പ്പ​ൻ​ഡ്, ല​പ്സം ഗ്രാ​ൻ​ഡ് തു​ട​ങ്ങി​യ​വ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ൽ ഗു​രു​ത​ര​മാ​യ വീ​ഴ്ച​യും ക്ര​മ​ക്കേ​ടും ന​ട​ന്നെ​ന്നും ഭൂ​മി, വീ​ട്, തൊ​ഴി​ൽ ന​ൽ​കു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ച്ച പ​ട്ടി​ക​ജാ​തി മോ​ർ​ച്ച റി​സ​ർ​ച്ച് ആ​ൻ​ഡ് പോ​ളി​സി സെ​ൽ സ്റ്റേ​റ്റ് ക​ൺ​വീ​ന​ർ എൻ. എം. ര​വി ആ​രോ​പി​ച്ചു.
എസ്‌സി മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​.സി. ഷാ​ജി അ​ധ്യ​ക്ഷ​ത വഹിച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.സി. സി​ജു, ഒ.പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ രാ​ജേ​ഷ് വെ​ങ്കി​ട​ങ്ങി, രാ​ധാ​കൃ​ഷ്ണ​ൻ മ​ൺ​പ​റ​മ്പി​ൽ, ആ​ന​ന്ദ​ൻ കൊ​ടു​മ്പ്, ബി​ജു ചെ​മ്മ​ണ്ണൂ​ർ, സ്റ്റേ​റ്റ് ക​മ്മി​റ്റിഅം​ഗ​വും കൗ​ൺ​സി​ല​റുമാ​യ കെ.ജി. നി​ജി രാ​ജ​ൻ ന​ല്ല​ക​ര, ച​ന്ദ്ര​ൻ പ​ച്ചാ​മ്പി​ള്ളി, ധ​ർ​മ്മ​ൻ മേ​പ്പ​റ​മ്പി​ൽ, സു​രേ​ഷ് വെ​ന്നൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.