കുടുംബ സുരക്ഷാ പദ്ധതിയിൽനിന്നു സഹായധനം കൈമാറി
1297207
Thursday, May 25, 2023 12:47 AM IST
കാടുകുറ്റി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ ജില്ലാ കമ്മിറ്റി നടപ്പിലാക്കിയ ഭദ്രം വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരുന്ന അന്നനാട് കാടുകുറ്റി യൂണിറ്റിലെ നൊച്ചിവളപ്പിൽ വർഗീസിന്റെ വിയോഗത്തെ തുടർന്ന് കുടുംബത്തിന് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കുടുംബനാഥയ്ക്ക് അൽഫോൻസയ്ക്ക് ചെക്ക് ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാറാണ് കൈമാറിയത്.
ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ, യൂണിറ്റ് പ്രസിഡന്റ് ബോസ് കാന്പളത്ത്, പി.വി. ഫ്രാൻസിസ്, പി.പി. ശശീധരൻ, സി. വിനോദ്, ശാരദ പീതാംബരൻ, എം.ടി. വർഗീസ്, ഷൈനി ഡേവിസ്, ഫ്രാൻസിസ് പിൻഹിറോ എന്നിവർ സന്നിഹിതരായി
രുന്നു.