എകെസിസിയുടെ അഖില കേരള മെഗാ ഫുട്ബോൾ ഷൂട്ടൗട്ട് മേള
1297206
Thursday, May 25, 2023 12:47 AM IST
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രൽ എകെസിസി യുടെ നേതൃത്വത്തിൽ മുൻസിപ്പൽ മൈതാനിയിൽ നടന്ന അഖില കേരള മെഗാ ഫുട്ബോൾ ഷൂട്ടൗട്ട് മേള കത്തീഡ്രൽ അസിസ്റ്റന്റ് വികാരി ഫാ. ജോർജി തേലപ്പിള്ളി ഉദ്ഘാടനം ചെയ്തു. സമാപന ചടങ്ങിൽ സമ്മാനാർഹരായ ടീമുകൾക്ക് ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. വിൽസൻ ഈരത്തറ സമ്മാനദാനം നിർവഹിച്ചു.
എകെസിസി പ്രസിഡന്റ് രഞ്ചി അക്കരക്കാരൻ അധ്യക്ഷത വഹിച്ചു. മുൻ സന്തോഷ് ട്രോഫി താരവും അസിസ്റ്റന്റ് കമാൻഡന്റ് പോലീസുമായ സി.പി. അശോകൻ മുഖ്യാതിഥിയായിരുന്നു. "ചിലങ്ക കൊഴുക്കുള്ളി' ഒന്നാം സ്ഥാനവും "സ്തംഭം ഇരിങ്ങാലക്കുട' രണ്ടാം സ്ഥാനവും "ഫ്രണ്ട്സ് മേലഡൂർ' മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സമ്മാനദാന സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ജോസ് മാന്പിളളി, കത്തീഡ്രൽ ട്രസ്റ്റിമാരായ ഷാജൻ കണ്ടംകുളത്തി, ബിജു പോൾ അക്കരക്കാരൻ, എകെസിസി സെക്രട്ടറി സിൽവി പോൾ എന്നിവർ പ്രസംഗിച്ചു.