വിദേശ മദ്യം: യുവാവ് പിടിയിൽ
1297205
Thursday, May 25, 2023 12:46 AM IST
ചാലക്കുടി: അതിരപ്പിള്ളി മേഖലയിൽ അനധികൃതമായി വില്പനയ്ക്കു കൊണ്ടുപോകുകയായിരുന്ന വിദേശമദ്യം എക്സൈസ് പിടികൂടി.
വെറ്റിലപ്പാറ കാട്ടുകണ്ടതിൽ ശ്രീ കാ ന്തി നെയാണ് ഏകദേശം 10,000രൂപ വില വരുന്ന 24 കുപ്പി വിദേശ മദ്യവുമായി ചാലക്കുടിയിൽ വച്ച് എക്സൈസ് പിടികൂടിയത്.
അതിരപ്പിള്ളി മേഖലയിലും ആദിവാസി ഉൗരുകളിലും അമിതവില ഈടാക്കി അനധികൃതമായി മദ്യവില്പന നടക്കുന്നുണ്ടെന്ന് നിരവധി പരാതികൾ ഉയർന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി എക്സൈസ് നടത്തിയ പതിവ് പരിശോധനയിലാണ് ആനമല ജംഗ്ഷനിലെ അതിരപ്പിള്ളിക്കുപോകുന്ന ബസ്റ്റോപ്പിൽ സംശയതീതമായ സാഹചര്യത്തിൽ നിന്നയാളെ പരിശോധിക്കുകയും ഇയാളിൽ നിന്നും 12 ലിറ്റർ വിദേ ശമദ്യം പിടികൂടുകയും ചെയ്തത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി. ജിന്റോ ജോണ്, പ്രിവന്റീവ് ഓഫീസർ കെ.എസ്. മന്മഥൻ, പ്രിവന്റീവ് ഓഫീസർ സി.കെ. ഗ്രേഡ് ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർ ബിപിൻ കെ. വിൻസെന്റ് എന്നിവരാണു പ്രതിയെ പിടികൂടിയത്.