നഗരസഭയിൽ അർഹതപ്പെട്ട എല്ലാവർക്കും വീട് നൽകണം: എ.എൻ. രാധാകൃഷ്ണൻ
1297203
Thursday, May 25, 2023 12:46 AM IST
കൊടുങ്ങല്ലൂർ: നഗരസഭയിൽ അർഹതപ്പെട്ട എല്ലാവർക്കും വീട് നൽകണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ. കൊടുങ്ങല്ലൂർ നഗരസഭയ്ക്ക് മുന്പിൽ ബിജെപി നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ മെഡിക്കൽ സർവീസ് കോർപ്പറേഷനിലേതടക്കം അഴിമതി ഉയരുന്ന സ്ഥാപനങ്ങളിലെ തീപിടിത്തത്തിലെ ദുരൂഹതകൾ അന്വേഷിക്കണമെന്നും രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
കൊടുങ്ങല്ലൂർ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിനും മത്സ്യത്തൊഴിലാളികളോടുള്ള അവഗണനയിലും ഉടൻ പരിഹാരം വേണമെന്നും പ്രതിഷേധ ധർണയിൽ ആവശ്യപ്പെട്ടു. നഗരസഭ പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ അധ്യക്ഷത വഹിച്ചു.
കീഴ്ത്തളി എരിയാ പ്രസിഡന്റ് ജിബി വെലിപ്പറന്പിൽ, ബിജെപി മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ്, കെ.പി. ജോർജ്, മണ്ഡലം ജനറൽ സെക്രട്ടറി കെ.ആർ. വിദ്യാസാഗർ, സംസ്ഥാന കൗണ്‍സിലംഗങ്ങളായ ടി.ബി. സജീവൻ, വി.ജി. ഉണ്ണികൃഷ്ണൻ, രശ്മി ബാബു, വിനോദ് പണിക്കശേരി, ജെയിംസ് പടത്തുരുത്തി, ഉണ്ണികൃഷ്ണൻ, മേത്തല എരിയാ പ്രസിഡന്റ് പ്രജീഷ് ചള്ളിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.