ഇരിങ്ങാലക്കുട ബാറിലെ വധശ്രമം; ഗുണ്ടാ നേതാവായ പ്രതി പിടിയിൽ
1297202
Thursday, May 25, 2023 12:46 AM IST
ഇരിങ്ങാലക്കുട: നഗരമധ്യത്തിലെ ബാറിൽ വച്ച് കഴിഞ്ഞദിവസം ഉച്ചയ്ക്ക് 2.30ന് ചെട്ടിപ്പറന്പിൽ ചക്കുങ്ങൽ വീട്ടിൽ കുമാരൻ മകൻ സുധീറിനെ (53) കത്തി കൊണ്ട് കഴുത്തിലും വയറിലും കുത്തി പരിക്കേൽപ്പിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന കാട്ടൂർ പോലീസ് സ്റ്റേഷൻ റൗഡിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഗുണ്ടാ നേതാവ് എടതിരിഞ്ഞി പോത്താനിയിൽ മതിരപ്പിള്ളി ഷാജി എന്ന ഇരുന്പൻ ഷാജി (53) ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായി.
എസ്പി ഐശ്വര്യ ദോഗ്ര നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
സംഭവശേഷം ഒളിവിൽ താമസിച്ചിരുന്ന പ്രതിയെ ഇരിങ്ങാലക്കുട, കാട്ടൂർ പോലീസിന്റെ സംയുക്ത നീക്കത്തിലൂടെ എടക്കുളത്ത് നിന്നും ഇരിങ്ങാലക്കുട സിഐ അനിഷ് കരീം, എസ്ഐ ഷാജൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കാട്ടൂർ എസ്ഐ മണികണ്ഠൻ, ഉദ്യോഗസ്ഥരായ ശ്യാം, സനൽ, സജികുട്ടൻ, എൻ.കെ. അനിൽകുമാർ, കെ.പി. ജോർജ്, കെ.ആർ. സുധാകരൻ, മുഹമ്മദ് റാഷി, കെ. വിയ ഉമേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.