കാൽനടജാഥകൾ സംഘടിപ്പിക്കും
1297195
Thursday, May 25, 2023 12:43 AM IST
തൃശൂർ: പാഠപുസ്തകങ്ങളിൽനിന്ന് ചരിത്ര സംഭവങ്ങളും പരിണാമ സിദ്ധാന്തമടക്കമുള്ള ഭാഗങ്ങളും വെട്ടിമാറ്റുന്നതിനെതിരെ ജനകീയ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ ജില്ലയിലുടനീളം 40 കാൽനടപ്രചാരണ ജാഥകളും വിദ്യാഭ്യാസ സംരക്ഷണ സദസുകളും സംഘടിപ്പിക്കുന്നു. ഇന്നലെ വൈകീട്ട് ചാവക്കാട്ട് ആരംഭിച്ച കാൽനടപ്രചരണ ജാഥകളുടെ ജില്ലാതല സമാപനം 30ന് വൈകിട്ട് 5.30ന് കാട്ടൂർ സെന്ററിൽ നടക്കും. കെഎസ്ടിഎ, കോളജ് അധ്യാപക സംഘടനകളായ എകെജിസിടി, എകെപിസിടി, എസ്എഫ്ഐ, ബാലസംഘം എന്നിവർ സംയുക്തമായാണു കാന്പയിൻ സംഘടിപ്പിക്കുന്നത്. കോളജ്- സ്കൂൾ അധ്യാപകർ, കോളജ് വിദ്യാർഥികൾ, വിദ്യാഭ്യാസപ്രവർത്തകർ എന്നിവർ അണിനിരക്കും. പത്രസമ്മേളനത്തിൽ കൺവീനർ കെഎസ്ടിഎ ജില്ലാ സെക്രട്ടറി സി.എ. നസീർ മാസ്റ്റർ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഹസൻ മുബാറക് ബാലസംഘം ജില്ലാ സെക്രട്ടറി അഖില, ആൽബർട്ട് ആന്റണി, ആശ എസ്.കുട്ടി, വി.എം. കരിം എന്നിവർ പങ്കെടുത്തു.