അതിഥി തൊഴിലാളികൾ തമ്മിൽ സംഘർഷം
1297193
Thursday, May 25, 2023 12:43 AM IST
പാവറട്ടി: വെങ്കിടങ്ങിൽ അതിഥി തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിലും ഏറ്റുമുട്ടലിലും ആറുപേർക്ക് പരിക്ക്. മുപ്പട്ടിതറ എം.കെ. കരീമിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ താമസക്കാരാണ് ഇവർ. കഴിഞ്ഞദിവസം രാത്രിയാണ് തൊഴിലാളികൾ തമ്മിൽ സംഘട്ടനം നടന്നത്. തലക്കും കൈയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. മദ്യവും, മയക്കുമരുന്നും കഴിച്ച് എത്തിയതാണ് സംഘർഷത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. സംഘർഷം രൂക്ഷമായതിനെ തുടർന്ന് പാവറട്ടി എസ്ഐ അഫ്സലിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ലാതെ നൂറിലേറെ അതിഥി തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്.