വാര്യർ സമാജം സംസ്ഥാന സമ്മേളനം തൃശൂരിൽ
1297191
Thursday, May 25, 2023 12:43 AM IST
തൃശൂർ: സമസ്ത കേരള വാര്യർ സമാജം 45-ാം സംസ്ഥാന സമ്മേളനം 27, 28 തീയതികളിൽ പാറമേക്കാവ് പുഷ്പാഞ്ജലി ഹാളിൽ നട ക്കും. 27 നു രാവിലെ 9.30ന് സംസ്ഥാന പ്രസിഡന്റ് കെ. ബാലകൃഷ് ണവാര്യർ പതാക ഉയർത്തും. പത്തിന് ഡോ. കെ. മുരളീധരവാര്യർ ഉദ്ഘാടനം ചെയ്യും. 11ന് പ്രതിനിധി സമ്മേളനത്തിൽ പ്രസിഡന്റ് കെ. ബാലകൃഷ്ണ വാര്യർ അധ്യക്ഷത വഹിക്കും.
വൈകീട്ട് 4.30 ന് സാംസ്കാരിക സമ്മേളനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എൻ.വി. കൃഷ്ണവാര്യർ സ്മാരക അവാർഡ് ബഹുഭാഷ പണ്ഡിത സരസ്വതി എസ്. വാര്യർക്കു സമ്മാനിക്കും. പി. ബാലചന്ദ്രൻ എംഎൽഎ മുഖ്യാതിഥിയായിരിക്കും. തുടർന്ന് സർഗോത്സവം ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യും. 28 നു ഉച്ച യ്ക്ക് ഒന്നിനു സമാപനസമ്മേളനം വിദ്യാഭ്യാസ വിചക്ഷണൻ പി. ചിത്രൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും.
കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി. മാധവൻകുട്ടി വാര്യർ മുഖ്യാതിഥിയായിരിക്കും. പത്രസമ്മേളനത്തിൽ കെ.ബാലകൃഷ്ണൻ വാര്യർ, സി.ബി.എസ്.വാര്യർ, എ.സി. സുരേഷ്, പി. വി. ധരണീധരൻ, യു. ഷിബി എന്നിവർ പങ്കെടുത്തു.