സ്കൂൾ തുറക്കുന്നതിനുമുന്പേ പ്രകോപനത്തിന് വിദ്യാഭ്യാസ വകുപ്പ്
1297189
Thursday, May 25, 2023 12:43 AM IST
4പ്രവേശനോത്സവ ബോധവത്കരണ ക്ലാസ് ഞായറാഴ്ച
തൃശൂർ: സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി രക്ഷകർത്താക്കൾക്കു പ്രവേശനോത്സവവുമായി ബന്ധപ്പെട്ടു നട ത്തുന്ന ബോധവത്കരണ ക്ലാസ് ഞായറാഴ്ച വച്ചതിനെതിരെ പ്രതിഷേധം ഉയരുന്നു. ഈയാഴ്ച ഇടദിവസങ്ങളിൽ ക്ലാസ് വയ്ക്കാൻ അവസരമുണ്ടായിട്ടും മനപ്പൂർവം പ്രകോപനമുണ്ടാക്കുന്നതിനുവേണ്ടിെയാണ് 28ന് ക്ലാസ് വച്ചിരിക്കുന്നതെന്നാണ് ആരോപണം. ഒട്ടുമിക്ക രക്ഷിതാക്കൾ ക്കും പള്ളികളിലും മറ്റും പോകേണ്ടതിനാൽ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാതെ വരും.
സ്കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങൾ, ലഹരി വിരുദ്ധ ക്ലാസ്, പോക്സോ ബോധവത്കരണം എന്നിവയെ കുറിച്ചാണ് 28ന് ഉച്ചയ്ക്ക് രണ്ടു മുതൽ ക്ലാസ് വയ്ക്കാൻ നിർദേശം നൽകിയിരിക്കുന്നത്. കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഹൈസ്കൂളിലാണ് ക്ലാസ്. പങ്കെടുക്കാൻ കഴിയാത്തവർ നിർബന്ധമായും ചാവക്കാട് അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസറെ അറിയിക്കണമെന്നും നിർദേശമുണ്ട്.