എ.പി. തോമസ് സ്മാരക ദൃശ്യ പ്രതിഭ പുരസ്കാരം സജീവ് വസദിനിക്ക്
1297188
Thursday, May 25, 2023 12:43 AM IST
ചാലക്കുടി: എ.പി. തോമസ് സ്മാരക ദൃശ്യ പ്രതിഭ പുരസ്കാരം ചാലക്കുടി സ്വദേശിയായ ഫോട്ടോഗ്രാഫർ സജീവ് വസദിനിക്ക്. 5000 രൂപ ക്യാഷ് പ്രൈസും ഫലകവും മെമന്റോയുമാണ് പുരസ്കാ രം. "കാട്ടിലെ കാഴ്ചകൾ' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഫോട്ടോഗ്രാഫുകളാണ് മത്സരത്തിന് പരിഗണിച്ചത്. ആർ. രാജേഷ് ( പുലാമന്തോൾ), എം. സുകുമാരൻ (പാലക്കാട്), നിതിൻ ചെഞ്ചേരി (അതിരപ്പിള്ളി ) എന്നിവർക്കാണ് 1000 രൂപയും ഫലകവും അട ങ്ങിയ പ്രോത്സാഹന സമ്മാനം. ആർട്ടിസ്റ്റ് കാർത്തികേയൻ മുരിങ്ങൂർ, ഫോട്ടോഗ്രാഫർമാരായ സുനിൽ സപര്യ, രതീഷ് കാർത്തികേയൻ എന്നിവരാണ് വിജയികളെ തെരഞ്ഞെടുത്തത്.
ചാലക്കുടിയിലെ ഫോട്ടോഗ്രാഫറായിരുന്ന എ.പി. തോമസിന്റെ സ്മരണയ്ക്കായി സംസ്ഥാന അടിസ്ഥാനത്തിൽ എല്ലാ വർഷവും ചാലക്കുടി പ്രസ് ക്ലബ് സംഘടിപ്പിക്കുന്നതാണ് ഈ മത്സരം. പുരസ്കാരം ചാലക്കുടി പ്രസ് ക്ലബ്ബിന്റെ വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന സ്മൃതി സംഗമത്തിൽ വിതരണം ചെയ്യും.