ബൈക്ക് കാനയിൽ മറിഞ്ഞ് യുവാവ് മരിച്ചു
1297013
Wednesday, May 24, 2023 10:21 PM IST
ഒല്ലൂർ: ഒല്ലൂർ റെയിൽവേ ഗേറ്റിനു സമീപം ആനക്കല്ല് റോഡിൽ ബൈക്ക് കാനയിൽ മറിഞ്ഞ് യുവാവ് മരിച്ചു. പുത്തൂർ പഞ്ചായത്ത് റോഡിൽ കണ്ണംന്പുഴ ജോണിയുടെ മകൻ സിനോജ്(37) ആണ് മരിച്ചത്. ഇയാൾ കുട്ടനെല്ലൂർ ഫ്ളൈ ഓവർ സ്റ്റാന്റിലെ ടെന്പോ ഡ്രൈവർ ആണ്.
ചൊവ്വാഴ്ച രാത്രി 11നായിരുന്നു അപകടം. ആനക്കല്ല് ഭാഗത്തുനിന്ന് വരുന്നതിനിടെ കാനയിലേക്ക് ബൈക്ക് മറിയുകയായിരുന്നു. ഒല്ലൂർ ആക്ട്സ് പ്രവർത്തകർ ജില്ലാ ജനറൽ ആശൂപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: ലൂസി. ഭാര്യ: രാഖി. മക്കൾ: തീർത്ത, ആഷിഖ്, അഭീഷ്. സഹോദരങ്ങൾ: സിജോ, സിജി.