വാഹനാപകടം: പള്ളി മുക്രി മരിച്ചു
1297011
Wednesday, May 24, 2023 10:21 PM IST
പെരുന്പടപ്പ്: ചമ്രവട്ടം പാലത്തിനു സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായിരുന്ന പൊന്നാനി പള്ളിയിലെ ബാങ്കുവിളിക്കാരനായ മുക്രി മരിച്ചു. തൈമലശേരി മാത്തുർവളപ്പിൽ മമ്മിയുടെ മകൻ സഫുവാൻ സഹദി മുസലിയാർ (34) ആണ് മരിച്ചത്.
ഇന്നലെ വെളുപ്പിന് ബാങ്ക് കൊടുക്കാൻ പോകുന്പോഴാണ് അപകടം. പൊന്നാനി പോലീസ് മേൽനടപടി സ്വീകരിച്ചു.