മെഡൽ ജേതാക്കൾക്ക് സ്വീകരണം
1453802
Tuesday, September 17, 2024 1:53 AM IST
നെടുമ്പാശേരി: ഡെൻമാർക്കിൽ നടന്ന അന്താരാഷ്ട്ര ഫയർ ഫൈറ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ പഞ്ചഗുസ്തി വടംവലി മൽസരങ്ങളിലായി സ്വർണം, വെള്ളി, വെങ്കല മെഡലുകൾ കരസ്ഥമാക്കിയ സിയാൽ ഏവിയേഷൻ റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗ് വിംഗിലെ ജിസന്‍ സ്റ്റീഫൻ, ആൽവിൻ പോൾ, റെജിൻ വൽസൺ എന്നിവർക്ക് സിയാൽ സ്റ്റാഫ് അസോസിയേഷന്റെയും ജീവനക്കാരുടെയും നേതൃത്വത്തിൽ വമ്പിച്ച സ്വീകരണം നൽകി.
പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി, ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, ശിവപ്രസാദ്, നവാസ് ഇടത്തിണ്ണയിൽ, ബിജു പൂവേലി, കെ.ടി. ഷൈജു, അജിത്, ഹണി സിബി തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി.