വിശുദ്ധ കാര്‍ലോ അക്വിറ്റിസിനെ അനുസ്മരിച്ച് ഭാരത മാതാ കോളജ്
1590800
Thursday, September 11, 2025 7:11 AM IST
കൊച്ചി: സൈബര്‍ അപ്പസ്തോലന് എന്നറിയപ്പെടുന്ന വിശുദ്ധ കാര്‍ലോ അക്വിറ്റിസിന്റെ ഓർമയ്ക്കായി തൃക്കാക്കര ഭാരത മാതാ കോളജിലെ കംപ്യൂട്ടര്‍ സയന്‍സ് എയ്ഡഡ് വിഭാഗം പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചു.
സാങ്കേതികവിദ്യയെയും വിശ്വാസത്തെയും സമന്വയിപ്പിച്ച് സമൂഹത്തിന് വെളിച്ചം പകര്‍ന്ന കാര്‍ലോ അക്യൂറ്റിസിന്റെ ജീവിതം വിദ്യാര്‍ഥികള്‍ക്ക് ഒരു പുതിയ പ്രചോദനമായി. മേധാവി ഡോ. ജോണ്‍ ടി.ഏബ്രഹാം അനുസ്മരണ പ്രഭാഷണം നടത്തി.
കാര്‍ലോ അക്വിറ്റിസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ തൃക്കാക്കര ഭാരത മാതാ കോളജിലെ കംപ്യൂട്ടര്‍ സയന്‍സ് എയ്ഡഡ് ഡിപ്പാര്‍ട്ട്മെന്റില്‍ എത്തുന്നവര്‍ ആദ്യം കാണുന്നത് കാര്‍ലോ അക്വിറ്റിസിന്റെ വലിയ ചിത്രമായിരുന്നു.
2020- 21 അധ്യയന വര്‍ഷം കേരള സര്‍ക്കാരിന്റെ ന്യൂജനറേഷന് പ്രോഗ്രാമായ ഇന്റഗ്രേറ്റഡ് എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന് ലേണിംഗ് എയ്ഡഡ് വിഭാഗത്തില്‍ ആരംഭിച്ചപ്പോള്‍തന്നെ വകുപ്പ് തലവന്‍ ഡോ. ജോണ്‍ ടി.ഏബ്രഹാമിന്റെ അപേക്ഷ മാനിച്ച് കോളജ് മാനേജര്‍ ഫാ.ഏബ്രഹാം ഓലിയപ്പുറത്തും അസി. ഡയറക്ടര്‍ ഫാ. ജിമ്മിച്ചന്‍ കര്‍ത്താനവും ചേര്‍ന്ന് ആശീര്‍വദിച്ച് സ്ഥാപിച്ചതാണ് ഈ ചിത്രം.