ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ ആറിന്
1590808
Thursday, September 11, 2025 7:11 AM IST
കൊച്ചി: ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ ആറിന് നടത്താന്‍ വിജ്ഞാപനം പുറത്തിറങ്ങി. ഈമാസം 15 വരെയുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ ജില്ലാ വരണാധികാരിയുടെ (അസി. രജിസ്ട്രാര്‍) ഓഫീസില്‍ നിന്ന് രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചുവരെ നാമനിര്‍ദേശ പത്രിക ലഭിക്കുന്നതാണ്.
നാമനിര്‍ദേശ പത്രികകള്‍ 16 ന് ഉച്ചയ്ക്ക് രണ്ട് വരെ ജില്ലാ വരണാധികാരിയുടെ ഓഫീസില്‍ തപാല്‍ മുഖേനയോ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ വച്ചിട്ടുള്ള പെട്ടിയിലോ നിക്ഷേപിക്കുകയോ ചെയ്യാവുന്നതാണ്.2000 ലെ കേരള സ്പോര്‍ട്സ് ആക്ട് പ്രകാരമാണ് ജില്ലകളില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ രൂപീകരിക്കുന്നതിനായി വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്പേഴ്സണ്മാരില് നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരില്‍ നിന്നും ഒരാള്‍ വീതവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെ എണ്ണം അന്‍പതില്‍ കുറവാണെങ്കില്‍ മൂന്ന് പേർ, അന്‍പതില്‍ കൂടതലാണെങ്കില്‍ അഞ്ച് പേര് എന്നിങ്ങനെ പ്രതിനിധികളെ ജില്ലാ സ്പോര്‍ട്സ് കൗണ്സിലുകളിലേക്ക് തെരഞ്ഞെടുക്കുന്നതിനായാണ് വിജ്ഞാപനം. ഒക്ടോബര്‍ ആറിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് തെരഞ്ഞെടുപ്പ്.