സമര പ്രചാരണജാഥയുടെ സംഘാടകസമിതി രൂപീകരിച്ചു
1590990
Friday, September 12, 2025 4:22 AM IST
മൂവാറ്റുപുഴ: കെപിഎസ്ടിഎ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന സമര പ്രചാരണ ജാഥ മാറ്റൊലിയുടെ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു. 15ന് കാസര്‍ഗോഡ് നിന്നാരംഭിച്ച് എല്ലാ ജില്ലകളിലും പര്യടനം നടത്തി 27ന് തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ അധ്യാപക പ്രകടനത്തോടെ സമാപിക്കുന്ന രീതിയിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. 23ന് വൈകുന്നേരം മൂന്നിന് മൂവാറ്റുപുഴയില്‍ ജാഥ എത്തിച്ചേരും.
യോഗം എറണാകുളം റവന്യൂ ജില്ലാ പ്രസിഡന്റ് തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് ബിജു കെ. ജോണ്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സംസ്ഥാന എക്സിക്യൂട്ടീവംഗം അജിമോന് പൗലോസ്, സെലിന് ജോര്‍ജ്, ജില്ലാ സെക്രട്ടറി ബിജു കുര്യന്, വിദ്യാഭ്യസ ജില്ലാ സെക്രട്ടറി അനൂബ് ജോണ്‍, ജോബി കുര്യാക്കോസ്, ടോംസണ് പി. ജോസ്, ജൂണോ ജോര്‍ജ്, ബിന്‍സി മോള് കുര്യന്, ബിസ്മി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
രക്ഷാധികാരികളായി ഡീന്‍ കുര്യാക്കോസ് എംപി, മാത്യു കുഴല്നാടന് എംഎല്‍എ, അനൂപ് ജേക്കബ് എംഎല്‍എ എന്നിവരെയും നഗരസഭാധ്യക്ഷന്‍ പി.പി. എല്‍ദോസ് - ചെയര്മാന്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്‍ - വൈസ് ചെയര്മാന്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എല്‍ദോ ബാബു വടക്കാവില് - വര്‍ക്കിംഗ് ചെയര്മാന്, സെലിന് പി. ജോര്‍ജ് - ജനറല്‍ കണ്‍വീനര്‍, സെസില്‍ സി. ബാബു - ട്രഷറര്‍ എന്നിവരടങ്ങുന്ന 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു.