വല്ലാർപാടം സ്കൂളിന് ആധുനിക സാനിറ്റേഷൻ സൗകര്യം
1590995
Friday, September 12, 2025 4:22 AM IST
പാലാരിവട്ടം: വല്ലാർപാടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ആധുനിക സാനിറ്റേഷൻ സൗകര്യം നടപ്പിലാക്കി. ഡിപി വേൾഡ് കൊച്ചിയുടെ സഹകരണത്തോടെ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി (ഇഎസ്എസ്എസ്)യാണ് സാനിറ്റേഷൻ സൗകര്യം ഏർപ്പെടുത്തിയത്.
കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ഡിപി വേൾഡ് കൊച്ചിൻ പീപ്പിൾ ഹെഡ് എ. പൂർണചന്ദർ അധ്യക്ഷത വഹിച്ചു.
ഇഎസ്എസ്എസ് ഡയറക്ടർ റവ. ഡോ. ആന്റണി സിജൻ മണുവേലിപ്പറമ്പിൽ, മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബർ, ഡിപി വേൾഡ് പ്രതിനിധി മഹേഷ് കുമാർ, ഫാ. ജയൻ പയ്യപ്പിള്ളി, ഫാ. മിക്സൺ റാഫേൽ പുത്തൻപറമ്പിൽ, പിടിഎ പ്രസിഡന്റ് സാബി ജോസഫ്, പ്രിൻസിപ്പൽ മേരി ജീന, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് കെ.എം. ഷെർലി തുടങ്ങിയവർ പ്രസംഗിച്ചു.