പെരുമ്പാവൂർ ഉപജില്ലാ സ്കൂൾ കലോത്സവം ഒക്ടോബർ ഏഴ് മുതൽ
1590805
Thursday, September 11, 2025 7:11 AM IST
പെരുമ്പാവൂർ: ഈ വർഷത്തെ പെരുമ്പാവൂർ ഉപജില്ലാ സ്കൂൾ കലോത്സവം ഒക്ടോബർ ഏഴ് മുതൽ 10 വരെ ശാലേം വിഎച്ച്എസ്എസ്എസിൽ നടക്കും. കലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. ബെന്നി ബെഹനാൻ എംപി ഉദ്ഘാടനം നിർവഹിച്ചു.
അഡ്വ. എൽദോസ് കുന്നപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവറലി, പഞ്ചായത്ത് പ്രസിഡന്റ് പി.പി. എൽദോസ്, മാർ ബഹനാം സഹദ വലിയ പള്ളി വികാരി ഫാ. ബിജു കാവാട്ട്, എഇഒ ഒ.കെ. ബിജിമോൾ,സ്ഥിരം സമിതി അധ്യക്ഷ വാസന്തി രാജേഷ് തുടങ്ങിയവർ സംസാരിച്ചു. 79 വിദ്യാലയങ്ങളിൽ നിന്നായി 6500 വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുക്കും.
കലോത്സവ നടത്തിപ്പിനായി മന്ത്രി പി. രാജീവ്, ബെന്നി ബെഹനാൻ എംപി, അഡ്വ. എൽദോസ് കുന്നപ്പിള്ളി എംഎൽഎ , അഡ്വ. പി.വി. ശ്രീനിജൻ എംഎൽഎ എന്നിവർ മുഖ്യ രക്ഷാധികാരികളും പഞ്ചായത്ത് പ്രസിഡന്റ് പി.പി. എൽദോസ് ചെയർമാനുമായി 501 അംഗ സ്വാഗതസംഘം രൂപീരിച്ചു.