കാടുമൂടി പെരിയാര്‍വാലി കനാല്‍ ബണ്ട് റോഡുകൾ; ദുരിതത്തിൽ യാത്രികർ
1590981
Friday, September 12, 2025 4:09 AM IST
കോതമംഗലം: പെരിയാര്‍വാലി കനാല്‍ ബണ്ട് റോഡുകളുടെ ഇരുവശവും കാടുമൂടി യാത്ര ദുരിതമായി. പിണ്ടിമന പഞ്ചായത്തിലെ ചെങ്കരക്കും മുത്തംകുഴിക്കും ഇടയിലാണ് പ്രധാനമായും കാട് മൂടിക്കിടക്കുന്നത്. വീതി കുറവുള്ള റോഡിന്റെ ഇരുവശത്തും കാട് വളര്‍ന്നിരിക്കുകയാണ്. ഒരാള്‍ പൊക്കത്തില്‍ പുല്‍ച്ചെടികളും കുറ്റിച്ചെടികളും നിറഞ്ഞിട്ടുണ്ട്. ചിലയിടങ്ങളില്‍ വലിയ മരങ്ങള്തന്നെയുണ്ട്.
ഇടതൂര്‍ന്ന കാട് വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ബുദ്ധിമുട്ടായിരിക്കുകയാണ്. എതിരേ വരുന്ന വാഹനങ്ങളുടെ കാഴ്ച മറക്കുന്നതാണ് ഒരു പ്രശ്നം. റോഡിന്റെ വീതി മനസിലാക്കി സൈഡ് കൊടുക്കാനും ബുദ്ധിമുട്ട് നേരിടുന്നു. കാട് വെട്ടിമാറ്റാന്‍ എത്രയും വേഗം തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.