പൂത്തിരി-രാസലഹരി വില്പന; കൂട്ടുപ്രതി ഒളിവില്‍ തന്നെ
1591003
Friday, September 12, 2025 4:35 AM IST
കൊച്ചി: ഓണാഘോഷം കളറാക്കാന്‍ പൂത്തിരി എന്ന പ്രത്യേക കോഡില്‍ രാസലഹരി വില്പന നടത്തിയ അറസ്റ്റിലായ യുവാവിന്റെ കൂട്ടാളി ഇപ്പോഴും ഒളിവില്‍ തന്നെ. കേസിലെ രണ്ടാം പ്രതി പറവൂര്‍ സ്വദേശി ഷെഫീക്ക് ഹനീഫ ബംഗളൂരുവിലേക്ക് കടന്നെന്നാണ് എക്സൈസിന്റെ സംശയം.
ഓഗസ്റ്റ് 19 നാണ് കേസുമായി ബന്ധപ്പെട്ട് ആലുവ ഈസ്റ്റ് കൊടികുത്തിമല സ്വദേശി മുറ്റത്ത് ചാലില്‍ വീട്ടില്‍ മുസാബിര്‍ മുഹമ്മദി (33) നെയാണ് 9.178 ഗ്രാം എംഡിഎംഎയുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്മാര്‍ട്ട് ഫോണും എക്സൈസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്.