43.7 കോടിയുടെ നിര്‍മാണത്തിന് തുടക്കം : കുമ്പളങ്ങി-അരൂര്‍ കെല്‍ട്രോണ്‍ പാലം യാഥാര്‍ഥ്യമാകുന്നു
1590994
Friday, September 12, 2025 4:22 AM IST
കൊച്ചി: കുമ്പളങ്ങി-അരൂര്‍ കരകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കുമ്പളങ്ങി-കെല്‍ട്രോണ്‍ പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കമായി. എംഎല്‍എമാരായ കെ.ജെ. മാക്സി, ദലീമ ജോജോ എന്നിവര്‍ ചേര്‍ന്ന് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു.
പാലം യാഥാര്‍ഥ്യമാകുന്നതോടെ കുമ്പളങ്ങിയില്‍ നിന്ന് അരൂരിലേക്കും അരൂരില്‍ നിന്ന് കൊച്ചിയിലേക്കും കുറഞ്ഞ സമയത്തില്‍ സഞ്ചരിക്കാനാകുമെന്ന് കെ.ജെ. മാക്സി എംഎല്‍എ പറഞ്ഞു.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 43.7 കോടി രൂപ മുടക്കിയാണ് നിര്‍മാണം. 290.6 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലം 36.2 മീറ്റര്‍ നീളത്തിലുള്ള എട്ടു സ്പാനുകളിലാണ് നിര്‍മിക്കുന്നത്. ഇരു കരകളിലും 140 മീറ്റര്‍ വരെ അപ്രോച്ച് റോഡുകളും നിര്‍മിക്കും. പാലത്തിന്റെ നിര്‍മാണ ചുമതല കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ്.