നഷ്ടമായത് ജനകീയ അടിത്തറയുള്ള നേതാവിനെ: മുഹമ്മദ് ഷിയാസ്
1590993
Friday, September 12, 2025 4:22 AM IST
കൊച്ചി: പി.പി. തങ്കച്ചന്റെ നിര്യാണത്തിലൂടെ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടത് ജനകീയാടിത്തറയുള്ള നേതാവിനെയാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. കെപിസിസി ആക്ടിംഗ് പ്രസിഡന്റും യുഡിഎഫ് കണ്‍വീനറുമായി അദ്ദേഹം പാര്‍ട്ടിയേയും മുന്നണിയേയും ഐക്യത്തോടെ നയിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ പക്വതയോടെ തീരുമാനങ്ങളെടുത്തു.
സ്പീക്കറെന്ന നിലയിലും കൃഷിമന്ത്രി എന്ന നിലയിലും സംശുദ്ധമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ അദ്ദേഹം ശ്രദ്ധ പുലര്‍ത്തിയിരുന്നു. ജില്ലയിലെ കോണ്‍ഗ്രസിന് കരുത്തുറ്റ നേതാവിനെയാണ് നഷ്ടമായതെന്നും ഷിയാസ് പറഞ്ഞു.