അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു
1590854
Thursday, September 11, 2025 10:33 PM IST
വാഴക്കുളം: റോഡിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. കല്ലൂർക്കാട് ചാറ്റുപാറ പൊൻപനാൽ പ്രസന്നന്റെ മകൻ പ്രദീപ് (36) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നോടെ പാണംകുട്ടിപ്പാറ - തോണിക്കുഴി ലിങ്ക് റോഡിൽ പ്രദീപിനെ വീണു കിടക്കുന്ന നിലയിൽ പ്രദേശവാസികൾ കണ്ടെത്തുകയായിരുന്നു.
വിവരമറിയിച്ചതിനെ തുടർന്ന് കല്ലൂർക്കാട് അഗ്നിശമന സേനയെത്തി തൊടുപുഴ കാരിക്കോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കാരം നടത്തി.
നട്ടെല്ലിനും വാരിയെല്ലുകൾക്കും ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു. പെയിന്റിംഗ് തൊഴിലാളിയാണ്. ഏതെങ്കിലും വാഹനം ഇടിച്ചതാണോ അപകട കാരണമെന്ന് കല്ലൂർക്കാട് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. മാതാവ്: വിലാസിനി. സഹോദരി: പ്രിയ.