ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു
1590986
Friday, September 12, 2025 4:09 AM IST
മൂവാറ്റുപുഴ : ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ സാമൂഹിക അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. പേഴയ്ക്കാപ്പിള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ പഞ്ചായത്തംഗം ഷാന്റി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജയ ബാലചന്ദ്രന് അധ്യക്ഷത വഹിച്ചു.
വിദ്യാര്‍ഥികളും പൗരത്വബോധവും എന്ന വിഷയത്തില്‍ റിട്ട. ഡിവൈഎസ്പി എന്‍. ശിവദാസ് ക്ലാസ് നയിച്ചു. ലഹരി ബോധവല്‍ക്കരണ സെമിനാറിന് മൂവാറ്റുപുഴ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എം.എ.കെ. ഫൈസല്‍ നേതൃത്വം നല്കി.
പ്രധാനാധ്യാപിക സഫീന, പിടിഎ പ്രസിഡന്റ് ഹസീന, ലയണ്‍സ് ക്ലബ് ഭാരവാഹികളായ നീന സജീവ്, ബീന സുരേഷ്, എ.ആര്. ബാലചന്ദ്രന്, വി.പി. സുരേഷ്, എസ്. ബാലചന്ദ്രന് നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.