സര്‍ഗപഥം-2025ന് തുടക്കമായി
1590996
Friday, September 12, 2025 4:22 AM IST
കൊച്ചി: തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ സ്പീക്കേഴ്സ് ഫോറത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍ കോളിജിയേറ്റ് സാഹിത്യോത്സവം സര്‍ഗപഥം-2025 ന് തുടക്കമായി. രണ്ട് ദിവസമായി നടക്കുന്ന ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ്, പ്രഫ. എം.എന്‍. കാരശേരി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി.എസ്. ബിജു, സ്റ്റാഫ് സെക്രട്ടറി ഡോ. റോബി ചെറിയാന്, സര്‍ഗപഥം കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി.ജി.എബി, ഡോ. വിഷ്ണുരാജ് എന്നിവര്‍ സംസാരിച്ചു.
ദേശീയതയുടെ നിര്‍വചനം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സിംപോസിയത്തില്‍ മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ്, പ്രഫ. എം.എന്‍. കാരശേരി, രാഹുല്‍ ഈശ്വര്‍ എന്നിവര്‍ സംസാരിച്ചു.
മോക്ക് പ്രസ്, നിമിഷ പ്രസംഗം, ഗ്രൂപ്പ് ഡിസ്കഷന്, ഉപന്യാസ രചന, ജനറല്‍ ക്വിസ് എന്നീ അഞ്ചിനങ്ങളില്‍ വിവിധ കോളജുകളില്‍ നിന്നായി നൂറിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്. വിജയികള്‍ക്ക് ക്യാഷ്പ്രൈസും എവര്‍ റോളിംഗ് ട്രോഫിയും സമ്മാനമായി ലഭിക്കും.